അഴിക്കോട്: വിലക്കയറ്റം നിയന്ത്രിക്കുക, ആരോഗ്യ മേഖലയെ രക്ഷിക്കുക എന്ന പ്രമേയത്തിൽ എസ്ഡിപിഐ അഴിക്കോട് പഞ്ചായത്ത് തല സായാഹ്ന ധർണ സംഘടിപ്പിച്ചു. പരിപാടി ജില്ലാ കമ്മിറ്റി ആഹ്വാന പ്രകാരമാണ് നടന്നത്.
മൂന്നു നിരത്തിൽ സംഘടിപ്പിച്ച ധർണ അഴീക്കോട് മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ല നാറാത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ അഴീക്കൽ അധ്യക്ഷനായിരുന്നു.
ജില്ലാ കമ്മിറ്റിയംഗം സുനീർ പൊയ്ത്തുകടവ്, മണ്ഡലം വൈസ് പ്രസിഡൻ്റ് റഹീം പൊയ്ത്തുകടവ്, സെക്രട്ടറി നിയാസ് പൊയ്ത്തുകടവ് എന്നിവർ പ്രസംഗിച്ചു.
ധർണയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ:
• അവശ്യവസ്തുക്കളുടെ വിലകുതിപ്പ് തടയാൻ സർക്കാർ ശക്തമായി ഇടപെടുക
• സ്വകാര്യ ആശുപത്രികളുടെ അനിയന്ത്രിത ഫീസ് നിയന്ത്രിക്കാൻ നിയമങ്ങൾ കൊണ്ടുവരുക
• ആശുപത്രികളുടെ വാണിജ്യവൽക്കരണം തടയുക
• പൊതു ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുക
• സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കുക
• ജനൗഷധ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുക
Post a Comment