മയ്യിൽ:കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് യൂനിയൻ, മയ്യിൽ വെസ്റ്റ് യൂനിറ്റ് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മുല്ലക്കൊടി സി ആർ സി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ തളിപ്പറമ്പ് എക്‌സൈസ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വി.വി ഷാജി ക്ലാസ്സെടുത്തു. ചടങ്ങിൽ നീറ്റ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ എ. നിവേദിതക്ക് അനുമോദനം നൽകി. സി.സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.പി വി രാജേന്ദ്രൻ കെ. ദാമോദരൻ, പി.പി. അരവിന്ദാക്ഷൻ, .ബാലൻ പി. മുണ്ടോട്ട് , കെഎ കെ.പുരുഷോത്തമൻഎന്നിവർ സംസാരിച്ചു.
Post a Comment