ഇഗ്ലീഷ് ഭാഷാ പോഷണ പദ്ധതി തുടങ്ങി
ഒരു വര്‍ഷം നീളുന്ന പരിപാടി
പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂര്‍ എന്നിവ ചേര്‍ന്ന് തളിപ്പറമ്പ് സൗത്ത് ഉപജില്ലയില്‍ നടപ്പിലാക്കുന്ന ഇംഗ്‌ളീഷ് ഭാഷാ പോഷണ പദ്ധതി പ്രസിഡന്റ് പി.പി. റെജി ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് എന്നീവ ചേര്‍ന്ന് ഉപജില്ലകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഇഗ്ലീഷ് ഭാഷാ പോഷണ പദ്ധതിക്ക് തളിപ്പറമ്പ് സൗത്ത് ഉപജില്ലയില്‍ തുടക്കമായി. ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.വി.നാരായണന്‍ ചേടിച്ചേരി വിശദീകരണം നല്‍കി. പ്രിന്‍സിപ്പല്‍ എ.വി. ജയരാജന്‍, പ്രഥമാധ്യാപകന്‍ എം.സി. ശശീന്ദ്രന്‍,പി.ടി.എ. പ്രസിഡന്റ് കെ.പ്രിയേഷ്‌കുമാര്‍, എന്‍.വി.ശ്രീലിഷ,പി.ഷീബ, കെ.പി.ദീപ്തി, രതി കണിയാരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ഒരു വര്‍ഷം നീളുന്ന പരിപാടിക്ക് പ്രത്യേക പരിശീലകരെയും നിയമിച്ചു.
Post a Comment