ചെക്കിക്കടവില്‍ വീണ്ടും മണ്ണിടിച്ചില്‍:നാരായണിയും കുടുംബവും മാറി താമസിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം.
റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ 125ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കടലാസില്‍ മാത്രമെന്ന് പരാതി.
പടം.19hari31 ഒരു വര്‍ഷം മുമ്പ് ചെക്കിക്കടവ് പാലത്തിനു സമീപത്തെ വലിയ പുരക്കല്‍ നാരായണി കരയിടിച്ചിലിനെ തുടര്‍ന്ന് ഒഴിഞ്ഞ് മാറിയ വീട്. ഇക്കുറിയും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞതോടെ താര്‍പായ വലിച്ചു കെട്ടിയതായും കാണാം.
പടം19hari32 മൂക സാക്ഷി. ചെക്കിക്കടവ് പുഴയോരത്ത് വൈദ്യൂതിലൈന്‍ ഉണ്ടായിരുന്ന തൂണ്‍ മണ്ണിടിഞ്ഞതോടെ പുഴയുടെ നടവിലായതായി കാണാം.
മയ്യില്‍: നുള്ളിപ്പെറിക്കിയെടുത്തുണ്ടാക്കിയ വീട്ടില്‍ താമസിച്ചയുടനെ കരിയിടിച്ചില്‍ ഭീഷണിയില്‍ വയോധികയും മകനും വീട് വിട്ടൊഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. മയ്യില്‍ പഞ്ചായത്തിലെ കോട്ടയാട് ചെക്കിക്കടവ് പാലത്തിനു സമീപത്തെ വലിയ പുരക്കല്‍ നാരായണിയും മകന്‍ ഷാജിയും കുടുംബവുമാണ് ഒരു വര്‍ഷമായിട്ടും നടപടിയില്ലാതെ ബന്ധുവീട്ടില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ഇവരുടെ വീടിനു മുന്നില്‍ കനത്ത മണ്ണിടിച്ചില്‍ ഉണ്ടായിരുന്നത്. വീടിന്റെ സമീപം വരെയുള്ള ഭൂമി പുഴയില്‍ താഴുകയും ചെയ്തു. ഇതോടെ വീട് അപകടഭീഷണിയിലുള്ളതായും താമസം മാറ്റണമെന്നും കല്‌ക്ടേറ്റ്, താലൂക്ക്, പഞ്ചായത്ത്, ജലസേചന വിഭാഗം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെത്തി അറിയിക്കുകയായിരുന്നു.
കരയിടിച്ചിലില്‍ വീടിന്റെ മുറ്റവും തകര്‍ന്നു.
വലിയപുരക്കല്‍ നാരായണിയുടെ വീടിനു മുന്നിലുണ്ടായിരുന്ന 15 സെന്റോളം സ്ഥലവും തെങ്ങുകളും മറ്റ് കൃഷിയും ഇന്ന് കാണാനില്ല. പുഴയുടെ നടുവിലായി അന്നുണ്ടായിരുന്ന വൈദ്യൂതി തൂണ്‍ മാത്രം എല്ലാറ്റിനും സാക്ഷിയായി പുഴയില്‍ നിലകൊള്ളുകയാണ്. പത്ത് വര്‍ഷം മുമ്പ് നിര്‍മിച്ച ചെക്കിക്കടവ്് -കൊയ്യം പാലത്തിനോടനുബന്ധിച്ച് നൂറ് മീറ്റര്‍ സംരക്ഷണ ഭിത്തി പണിയാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് പരിശോധനയില്‍ കണ്ടെത്തുകയും സംരക്ഷണ ഭിത്തിക്കായി 125 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. ഇത് ജലസേചന വകുപ്പിന്റെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് നിര്‍മിക്കാനും കലക്ടര് നിര്‍ദ്ധേശം നല്‍കിയിരുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവാണ് പ്രവൃത്തി നീളുന്നതിനിടയാക്കുന്നതെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പരിഹാര സെല്ലില്‍ നിന്ന് നാരായണിക്ക് കത്ത് ലഭിച്ചിട്ടുണ്ട്.
മതിലിടിഞ്ഞ് വീടിന് നാശം.
കൊളച്ചേരി പഞ്ചായത്തിലെ കമ്പില്‍ക്കടവില്‍ വി. രാജേഷ്, വി. ഓമന എന്നിവരുടെ വീടിന് സമീപത്തെ മതിലിടിഞ്ഞ് വീടിന് നാശം ഉണ്ടായി.
ക്ഷേത്രത്തിലേക്കുള്ള നടപ്പാതയും തകര്‍ന്നു
കോട്ടയാട് ചെക്കിക്കടവ് ചെക്കിക്കുന്നില്‍ തായ്പരദേവതാ സമ്പദായ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയും പുഴയോരത്തെ കരയിടിച്ചിലില്‍ തകര്‍ന്നു. നവീകരണം പൂര്‍ത്തിയാക്കിയ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തെയ്യാഘോഷങ്ങള്‍ക്ക് പാതയില്ലാത്തത് വിനയാകും. അടിയന്തിരമായി സംരക്ഷണ ഭിത്തി കെട്ടല്‍ പ്രവൃത്തി നടപ്പാക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
തുള്ളന്‍വളപ്പില്‍ ചന്ദ്രന്‍, ക്ഷേത്രകമ്മിറ്റി ഭാരവാഹി,
ചെക്കിക്കുന്നില്‍ തായ്പരദേവത സാമ്പ്രദായ ക്ഷേത്രം, ചെക്കിക്കടവ്.
വ്യാപക മണ്ണിടിച്ചിലില്‍ മുന്നറിയിപ്പ്.
മയ്യില്‍ പഞ്ചായത്തിലെ ചെക്കിക്കടവ് മുതല്‍ എരിഞ്ഞിക്കടവ്, കോറളായി ഭാഗങ്ങളില്‍ വ്യാപക മണ്ണിടിച്ചില്‍ ഉള്ളതായും മുന്‍കരുതല്‍ ഉണ്ടാകണമെന്നും കയരളം വില്ലേജ് ഓഫീസര്‍ അറിയിച്ചു.
പാലം സംരക്ഷണ ഭിത്തിയാണ് പരിഹാരം.
ചെക്കിക്കടവ് പാലത്തിനു സമീപത്തെ പുഴയോരം ഇടിഞ്ഞു താഴുന്നതിനെ കുറിച്ച് വിവിധ വകുപ്പുകളില്‍ നിന്ന് നിരന്തരമായ അന്വേഷണം മാത്രം നടക്കും. മറുകരയില്‍ സംരക്ഷണ ഭിത്തി പണിതതിനാല്‍ ആ ഭാഗങ്ങളില്‍ കരയിടിച്ചില്‍ ഭീഷമി ഉണ്ടായിട്ടില്ല. പാലം വന്നതോടെയാണ് കരയിടിച്ചിലുണ്ടായിട്ടുള്ളത്.
വി.പി.സത്യന്‍ .
പ്രദേശവാസി, ചെക്കിക്കടവ്. മയ്യില്‍.
Post a Comment