കേരളത്തിലെ മുഴുവൻ സ്കൂളുകളിലും മറ്റ് സ്ഥലങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് ഉത്തരവാദിത്തപ്പെട്ടവരോടാവശ്യപ്പെട്ടു. ഏത് മേഖലയിലായാലും ഇന്ന് കുട്ടികൾക്ക് സുരക്ഷിതത്വമില്ല. അടുത്ത കാലത്തൊന്നും ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടില്ല. എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപരിഹാരത്തിന്റെ കണക്കു പറഞ്ഞ് കൈകഴുകലല്ല വേണ്ടതെന്നും ഇനിയൊരപകടം ഇല്ലാതിരിക്കാനുള്ള മുൻകരുതലാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾക്ക് അത്ര എളുപ്പത്തിൽ ഒഴിഞ്ഞു മാറാൻ സാധിക്കില്ല കൃത്യമായ ഉത്തരവാദിത്വം നിറവേറ്റണം അതിനാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഓരോ വകുപ്പും ചുമതലയും ഉണ്ടാക്കുന്നത്.
ഒരു ഭാഗത്ത് ലഹരിയുടെ കെണിയിൽപെടുമ്പോൾ മറുഭാഗത്ത് കൂട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളും മറ്റും പെരുകുന്നു. ഇതിന്റെയെല്ലാം മുഖ്യകാരണം അധികാരികളുടെ കൊള്ളരുതായ്മയാണ്. ശക്തമായ നടപടികളിലൂടെ മാത്രമേ ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ അതിന് ബന്ധപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണം. ഇനിയൊരു സ്കൂളിലൊ മറ്റ് സ്ഥലങ്ങളിലോ കുട്ടികൾക്കോ മറ്റുള്ളവർക്കോ ഒരു തരത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകാതിരിക്കാനുള്ള ശ്രമം അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post a Comment