തളിപ്പറമ്പ് താലൂക്ക് ലൈബ്രറി സംഗമം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ ചെയര്‍പേഴ്‌സണ്‍ എന്‍.വി.ശ്രീജിനി ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് തല സംഗമം സംഘടിപ്പിച്ചു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ ചെയര്‍പേഴ്‌സണ്‍ എന്‍.വി.ശ്രീജിനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം.വിമല അധ്യക്ഷത വഹിച്ചു. മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള സി.കെ.ശേഖരന്‍ മാസ്റ്റര്‍ അവാര്‍ഡ് നേടിയ എം. നാരയണനെ സെക്രട്ടറി മുകുന്ദന്‍ മഠത്തില്‍ അനുമോദിച്ചു. എ. പ്രഭാകരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പദ്ധതി രേഖ എം.കെ.രമേഷ്‌കുമാറും ജില്ലാ പദ്ധതി രേഖ പി.കെ.വിജയനും അവതരിപ്പിച്ചു. ഇ.കെ.അജിത്കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. പി.പ്രദീഷ്, പി.വിനോദ്, കെ.രാമചന്ദ്രന്‍, ഇ.പി.ആര്‍.വേശാല, പി.ജനാര്‍ദ്ധനന്‍, കെ.പി.കുഞ്ഞിക്കൃഷ്ണന്‍, വി.സി.അരവിന്ദാക്ഷന്‍, ടി.വി.ജയകൃഷ്ണന്‍, റംല പക്കര്‍, കെ.വി.ശശീന്ദ്രന്‍, വി.സഹദേവന്‍, പി.പ്രശാന്തന്‍ രാജേഷ് കൊവ്വല്‍, കെ.സി.രമേശന്‍ എന്നിവര്‍ സംസാരിച്ചു. ആറാം ലൈബ്രറി കൗണ്‍സില്‍ കമ്മിറ്റിയംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
Post a Comment