കേരള പ്രവാസി സംഘം നാറാത്ത് വില്ലേജ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് നായനാർ വായനശാലയിൽ ഒരു സ്വാഗത സംഘം രൂപീകരിച്ചു. പി.ഐ. മുരളീധരന്റെ അധ്യക്ഷതയിൽ ഏരിയ കമ്മിറ്റി അംഗം ചോറൻ പ്രകാശൻ സമ്മേളന നടപടികളെക്കുറിച്ച് വിശദീകരിച്ചു. എ. ബാബുരാജ് സ്വാഗതം പറഞ്ഞു. അരക്കൻ പുരുഷോത്തമൻ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത 16പേരും സ്വാഗത സംഘം കമ്മിറ്റി അംഗങ്ങളായും കൺവീനറായി എ. ബാബുരാജിനെയും ചെയർമാനായി കെ. ദിനേശനേയും ജോയിൻ കൺവീനറായി വി.പി. ബാലകൃഷ്ണനെയും വൈസ് ചെയർമാനായി കെ.പി. ദാമോധരനെയും ചുമതലപ്പെടുത്തി. വില്ലേജ് സമ്മേളനം ജൂലൈ 6ന് രാവിലെ 9.30മണിക്ക് തുടങ്ങി ഉച്ചക്ക് അവസാനിക്കുന്ന വിധത്തിൽ നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്താനും എല്ലാ കമ്മിറ്റി അംഗങ്ങളും കുടുംബ സമേധം പങ്കെടുത്ത് സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു.
Post a Comment