വള്ളിയോട്ട് ജയകേരള വായനശാല സംഘടിപ്പിച്ച അനുമോദന സദസ്സ് കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി കെ.സി. സുനില്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: വള്ളിയോട്ട് ജയകേരള വായനശാല വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി കെ.സി.സുനില്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.വി. ദേവദാസന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഇ.പി.രാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ഓമന, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. ബാലകൃഷ്ണന്‍, ടി.എന്‍.ശ്രീജ, ഇടൂഴി വിവേക് ബാബു, എം.മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് മുന്‍ പ്രസിഡന്‍ര് ഇടൂഴി ത്രിവിക്രമന്‍ നമ്പൂതിരി സ്മാരക എന്‍ഡോവ്‌മെന്റ് ചടങ്ങില്‍ വിതരണം ചെയ്തു.
Post a Comment