മാലിന്യം കത്തിച്ചതിന് സ്ഥാപനങ്ങള്‍ക്ക് പിഴ
കൊളച്ചേരി: ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൊളച്ചേരി പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ മാലിന്യം കത്തിച്ചതിന് രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ. കൊളച്ചേരി പ്പറമ്പിലെ പാണ്ട സൂപ്പര്‍മാര്‍ക്കറ്റ്, പാടിക്കുന്നിലെ ഫൈവ് സ്റ്റാര്‍ തട്ടുകട എന്നിവക്കാണ് പിഴ ചുമത്തിയത്. അവശേഷിച്ച് മാലിന്യങ്ങള്‍ സ്വന്തം നിലക്ക് നീക്കം ചെയ്യാനും നിര്‍ദ്ധേശിച്ചു. കെ.സജിത. കെ.ആര്‍. അജയകുമാര്‍, ശരീകുല്‍ അന്‍സാര്‍, നിവേദിത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Post a Comment