Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലോക പുസ്തക ദിനം ഈ അധ്യാപകന് വീട് തന്നെ ഗ്രന്ഥാലയവും

ലോക പുസ്തക ദിനം ഈ അധ്യാപകന് വീട് തന്നെ ഗ്രന്ഥാലയവും

മയ്യില്‍: ആറായരിത്തില്‍പരം പുസ്തകങ്ങള്‍ നിറച്ച് വീട് തന്നെ ഗ്രന്ഥാലയമാക്കി വായിക്കുകയാണ് ഈ അധ്യാപകന്‍. കെ.എന്‍. രാധാകൃഷ്ണന്റെ നാറാത്തെ ശ്രീമന്ദിരത്തിലെത്തിയാല്‍ വലിയൊരു ഗ്രന്ഥപ്പുരയിലെത്തിയ പ്രതീതിയുണ്ടാകും. ചിന്മയി എന്ന പേരിലുള്ള ഈ പുസ്തക മുറിയില്‍ വേദങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ദര്‍ശനങ്ങള്‍, ലോക ക്ലാസിക് കഥകള്‍, വിശ്വ വിജ്ഞാന കോശങ്ങള്‍, ക്ലാസിക്കല്‍ നിഘണ്ടു, കേരള സാഹിത്യ ചരിത്രം, ഭാരതീയ ദര്‍ശനം, കവിതാ സമാഹാരങ്ങള്‍, നോവല്‍ സാഹിത്യമാല, ചതുര്‍വേദ സംഹിത, ശാസ്ത്ര ഗ്രന്ഥങ്ങള്‍, എന്നിങ്ങനെ പുസ്തകങ്ങളുടെ പട്ടിക കാണാനാകും. നിരന്തരമായ ശീലം കൊണ്ടാണ് വായനയോടുള്ള അനുരാഗം ഉണ്ടായതെന്നാണ് മാഷ് പറയുന്നത്. എല്ലാം ദിവസവും നിശ്ചിത സമയം വയനക്കായി നീക്കി വെക്കും. പുസ്തക വായന ഒരാളെ അടിമുടി മാറ്റുമെന്നും ഇദ്ദേഹം പറയുന്നു. മൂവായിരത്തില്‍പരം വേദികളില്‍ പ്രഭാഷണം നടത്തിയതും നാല്‍പതോളം വര്‍ഷം അധ്യാപകനാകാനായതും വായനയിലൂടെ മാത്രമാണ്. ഒരോ വീട്ടലും ഒരു കുഞ്ഞ് ഗ്രന്ഥാലയം വേണമെന്നും ഇദ്ധേഹത്തിന് അഭിപ്രായമുണ്ട്. പ്രഥമ വാഗ്‌ദേവി പുരസ്‌കാരം, പ്രഭാഷക കേസരി പുരസ്‌കാരം, ടികെ. രാമകൃഷ്ണന്‍ പുരസ്‌കാരം, ബല്‍റാം മട്ടന്നൂര്‍ പുരസ്‌കാരം, രാമായണ കീര്‍ത്തി പുരസ്‌കാരം, ഗുരുപൂജ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങളും കവിതകലും ഇദ്ധേഹത്തിന്റെതായിട്ടുണ്ട്.

കെ.എന്‍. രാധാകൃഷ്ണന്‍ നാറാത്തെ വീട്ടില്‍ വായനയില്‍.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്