ഇരുവാപുഴ നമ്പ്രം ജനകീയ വായനശാല ഗ്രന്ഥാലയം ഇന്ത്യൻ ആർമിയിൽ സെലക്ഷൻ കിട്ടിയ യാദവ് കെ പിക്കും വനിതാ വായന മത്സരത്തിൽ മേഖലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ സബിന പി. ഹരിത സേന പ്രവർത്തകർക്കും അനുമോദനം നൽകി.
ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ പി . വിനോദ് ഉപകാര സമർപ്പണം നൽകി.
കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് നാദം മുരളി മുഖ്യപ്രഭാഷണം നടത്തി. എ. അനൂപ് കുമാർ അധ്യക്ഷത വഹിച്ചു. അനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു ലൈബ്രേറിയൻ പി.പി.സുഗുണ നന്ദിയും പറഞ്ഞു.
Post a Comment