മയ്യിൽ :- നമ്മുടെ നാടിനേയും, ജനതയേയും ഒന്നടങ്കം ലഹരിക്ക് അടിമയാക്കി നാടിനെ നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് യൂത്ത് വിംഗ് നേതൃത്വത്തിൽ ഇന്ന് (08-03-2025) വൈകിട്ട് 5 മണിക്ക് മയ്യിൽ CRC പരിസരത്ത് ലഹരി വിരുദ്ധ ജ്വാലയും, ലഹരി ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ച് ബോധവത്കരണം നടത്താൻ ലഹരി വിരുദ്ധ സായാഹ്ന സംഗമവും, ലഹരി വിരുദ്ധ പ്രതിജ്ഞയും, സംഘടിപ്പിക്കുന്നു.
മയ്യിൽ പോലീസ് ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകും
മുഴുവൻ ആളുകളും പരിപാടിയിൽ പങ്കെടുക്കണമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു
Post a Comment