മയ്യില്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയെയും മാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഏച്ചൂരിലെ അയ്യപ്പന്‍ മലയിലെ കെ. പ്രിയേഷിനെ(34)തിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്. ഭാര്യയെയും മകളെയും സംരക്ഷിക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച വിരോധത്തിലാണ് മാലോട്ടിലെ യുവതിയെയും മാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചത്.
ഇരുവരുടെയും കൈയ്യിലാണ് വെട്ടേറ്റത്. കുഞ്ഞിനെ അക്രമിക്കാനടുത്തപ്പോള്‍ രക്ഷിക്കാനെത്തിയതായപ്പോഴാണ് മാതാവിന് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരും കണ്ണൂരിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
Post a Comment