നമ്മുടെ രാജ്യവും സംസ്ഥാനവും നേരിടുന്ന അതി ഗുരുതരമായ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും മോചനത്തിനുള്ള ഏകമാർഗ്ഗം ഗാന്ധിജിയുടെ ആശയങ്ങളിലേക്കുള്ള തിരിച്ചുപോക്ക് മാത്രമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറിശ്രീ രഞ്ജിത്ത് നാറാത്ത് പ്രസ്താവിച്ചു. കുറ്റ്യാട്ടൂർ മണ്ഡലം രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം കോൺഗ്രസ് നേതാവ് ശ്രീ ജനാർദ്ദനന്റെ വീട്ടിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ രജിത്ത് നാറാത്ത്. ചടങ്ങിൽ വാർഡ് പ്രസിഡണ്ട് ശ്രീ MK രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ എം ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി. സീനിയർ കോൺഗ്രസ് നേതാവ് വി പത്മനാഭൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി കെ വിനോദ് കെ സത്യൻ, മുസ്തഫ മാസ്റ്റർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നിഷകുറ്റിയാട്ടൂർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷീന സുരേഷ്, ടി.വി.മൂസ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു ബൂത്ത് പ്രസിഡണ്ട് ഷാജി സ്വാഗതവും പ്രഭാകരൻ നന്ദിയും പറഞ്ഞു.
മയക്ക്മരുന്നിൻ്റെയും മദ്യപാനത്തിൻ്റെയും ദോഷഫങ്ങളെ കുറിച്ചും മാരകമായ ലഹരി വ്യാപനത്തിൻ്റെ അപകടത്തെ കുറിച്ചും അതിൽ അടങ്ങിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും പ്രശസ്ത ട്രെയിനർ ജയചന്രൻ മേറ്റടി ക്ലാസ് എടുത്തു.
Post a Comment