പകുതിവിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകുമെന്ന് വാഗ്ദാനം ചെയ്തു സംഘടനയുടെ പേരിൽ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പിറകിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കൊളച്ചേരി മയ്യിൽ കുറ്റിയാട്ടൂർ പഞ്ചായത്തുകളായി നിരവധി പേരാണ് ഈ തട്ടിപ്പിന് ഇരിയായിട്ടുള്ളത്. തട്ടിപ്പിപൂർണമായും പണം നഷ്ടമാകുന്ന നിലയാണ് നിലവിലുള്ളത് .ഈ പണം സമാഹരിക്കുന്നതിന് നേതൃത്വം നൽകിയവരെ ഉൾപ്പെടെ കേസെടുത്തു നിയമത്തിനു മുന്നിൽ കൊണ്ടുവന്നാൽ മാത്രമേ ഇവർക്ക് അർഹമായ പണം തിരികെ ലഭിക്കുകയുള്ളൂ ഈ സാഹചര്യത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടിക്ക് വിധേയമാകണമെന്നു ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
മയ്യിൽ കുറ്റ്യാട്ടൂർ മലപ്പട്ടം കൊളച്ചേരി പഞ്ചായത്തുകളിൽ പണം സമാഹരിക്കുന്നതിന് നേതൃത്വം നൽകിയിരിക്കുന്നത് മയ്യിലാസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓഫീസാണ് നേരത്തെ യുവജനക്ഷേമ ബോർഡിൻറെ യൂത്ത് കോർഡിനേറ്റർ ഉൾപ്പെടെയായി പ്രവർത്തിച്ച വ്യക്തിയാണ് ഇതിന് നേതൃത്വം നൽകുന്നത് സാധാരണക്കാരായ സ്ത്രീകളെ ഉൾപ്പെടെ ഇതിന്റെ ഏജന്റുമാർ ആക്കി പണസമാഹരണം നടത്തുന്നതിന് നേതൃത്വം നൽകിയിട്ടുള്ള ഈ ഓഫീസിനും ഓഫീസിന്റെ ചുമതല നിർവഹിക്കുന്ന ആൾക്ക് എതിരെ ഉൾപ്പെടെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെടുകയാണ്.
1000 രൂപയ്ക്ക് 2000 രൂപയുടെ സ്കൂൾ കിറ്റും 1500 രൂപയ്ക്ക് 3000 രൂപയുടെ ഓണക്കിറ്റു നൽകിയുമാണ് ജനങ്ങളിൽ നിന്ന് ആദ്യം വിശ്വാസം നേടിയെടുത്തത്. തുടർന്ന് പകുതി വിലക്ക് സ്കൂൾ കിറ്റുകളും ലാപ്ടോപ്പും വാട്ടർ ടാങ്കും ഗൃഹോപകരണങ്ങളും നൽകുമെന്ന് തട്ടിപ്പിന് തുടക്കമിട്ടത്. ഏതാനും ചിലർക്ക് ഇവ വിതരണം ചെയ്തു വിശ്വാസ്യത ആർജിച്ചതിനുശേഷം ആണ് കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിച്ചിരിക്കുന്നത്. ആസൂത്രിതമായ ഗൂഢാലോചന ഇതിന്റെ പിന്നിൽ നടന്നു എന്നതിന് ഇത് വലിയ തെളിവാണ്. ഗൂഢാലോചനയിൽ പങ്കാളികളായിട്ടുള്ള മുഴുവൻ ആളുകളെയും അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്ന് കൂടി ആവശ്യപ്പെടുകയാണ്.
Post a Comment