Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇലയിട്ടുണ്ണും , കളിക്കളമുയരും, കളിക്കളത്തിനായി സ്‌നേഹസദ്യയൊരുക്കാനൊരുങ്ങി തായംപൊയില്‍ ഗ്രാമം

ഇലയിട്ടുണ്ണും , കളിക്കളമുയരും, കളിക്കളത്തിനായി സ്‌നേഹസദ്യയൊരുക്കാനൊരുങ്ങി തായംപൊയില്‍ ഗ്രാമം

മയ്യില്‍:  ഒരേ പന്തിയിലിരുന്ന് ഒരുമിച്ചുണ്ട് അടുത്ത തലമുറക്കായി ഒരുക്കുകയാണ് ഒരു കൂട്ടം ഗ്രാമവാസികള്‍.  ജനപങ്കാളിത്ത വികസനമെന്ന കാഴ്ചപ്പാടിന്‍രെ പുതുവഴികള്‍ തേടുകയാണിവര്‍. തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വാനശാല ആന്‍ഡ് ഗ്രന്ഥാലയമാണ് നാടിന്റെ കളിക്കളമൊരുക്കുകയെന്ന  സ്വപ്‌നത്തിലേക്ക്  വിഭവ സമൃദ്ധമായ സദ്യയൊരുക്കി വിളിക്കുന്നത്.  23-ന്  നടക്കുന്ന സ്‌നേഹസദ്യയില്‍ മൂവായിരത്തില്‍പരം പേര്‍ പങ്കാളികളാകും.  കായിക മന്ത്രി വി. അബ്ദുള്‍ റഹിമാന്‍  സ്‌നേഹസദ്യ ഉദ്ഘാടനം ചെയ്യും.  മുന്‍ ഇന്ത്യന്‍ വേളിബോള്‍ ടീം  ക്യാപ്റ്റന്‍  ഇ.കെ. കിഷോര്‍കുമാര്‍  സ്‌റ്റേഡിയത്തിന്റെ രൂപരേഖ പ്രകാശിപ്പിക്കും. ജനപ്രതിനിധികള്‍, കലാകായികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അതിഥികളായെത്തും.  രാവിലെ 11 മുതല്‍ വൈകീട്ട് മുന്നുവരെയാണ് സദ്യ വിളമ്പുക. ഭുമിക്കും മര്‌റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 60 ലക്ഷം രൂപയിലദികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.   ഇത് ജനകീയമായി സഹാഹരിക്കാനാണ് ലക്ഷ്യം. നാടിന്‍രെ ബഹുമുഖ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുതകും വിധം മൈതാനത്തെ വികസിപ്പിക്കും. ആംഫി തിയേറ്റര്‍, ഓപ്പണ്‍ ജിംനാഷ്യം തുടങ്ങിയവ സജ്ജമാക്കും.  സദ്യയൊരുക്കാനുള്ള വിഭവങ്ങളും മറ്റും നാട്ടുകാരില്‍ നിന്ന് സമാഹരിക്കും. 11 മുതല്‍ മൂന്നുവരെ ഷൈന്‍ വെങ്കിടങ്ങും സംഘവും  അവതരി്പപിക്കുന്ന മധുരസംഗീതം അരങ്ങേറും.  വായനശാലയുടെ വാര്‍ഷികാഘോഷം  24-ന് മുന്‍ മന്തി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ആട്ടം നൃത്ത സന്ധ്യ, ഫോക് ബാന്‍ഡ് എന്നിവയുമുണ്ടാകും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്