ബാംഗ്ലൂർ: കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് സ്ഥിരവരുമാന പദ്ധതിക്കായുള്ള ഫണ്ട് ശേഖരണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹസനാത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി ബാംഗ്ലൂർ ദേവനഹള്ളിയിൽ നിന്ന് ഫണ്ട് സ്വീകരിച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഹസനാത്ത് ബാംഗ്ലൂർ ചാപ്റ്റർ രക്ഷാധികാരി എം കെ നൗഷാദ്, കെ മുഹമ്മദ് മാങ്കടവ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ താജുദ്ദീൻ വാഫി,ശിഹാസ് സുൽത്താൻ, റിയാസ് കൊപ്പം, എം കെ റഫീഖ് ബാംഗ്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment