ഉപജീവന മാർഗത്തിന് വേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സമരത്തെ നിഷേധാത്മക സമീപനം കൈകൊണ്ട് സർക്കാർ ഇറക്കിയ സർക്കുലർ മയ്യിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചു കത്തിച്ചുകൊണ്ട് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം രേഖപ്പെടുത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി എച്ച് മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രേതിഷേധ പരിപാടിയിൽ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ കെ ബാലകൃഷ്ണൻ, മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ, മജീദ് കരക്കണ്ടം, നാസർ കോറളായി, അജയൻ കെ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിനേഷ് ചാപ്പാടി, പ്രസാദ്, റഫീഖ് മയ്യിൽ, കുറ്റിയാറ്റൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ തുടങ്ങിയവർ സന്നിഹിതരായി..
Post a Comment