മയ്യില്‍: നാടിന്റെ കളിക്കളമുയരാന്‍ വായനശാലയൊരുക്കിയ സ്‌നേഹസദ്യയില്‍ പങ്കാളികളായത് മൂവായിരത്തിലധികം പേര്‍. തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയമാണ് നാടിനൊരു കളിക്കളം പദ്ധതിക്ക് സ്‌നേഹസദ്യയൊരുക്കിയത്. 60 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന കളിക്കളത്തിന്റെ ധനസമാഹരണത്തിന് വേറിട്ട രീതിയില്‍ സ്‌നേഹസദ്യയൊരുക്കിയത്. മന്ത്രി വി. അബ്ദുറഹിമാന്‍ ഓണ്‍ലൈനായി പരഹിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ വോളി ക്യാപ്റ്റന്‍ ഇ.കെ. കിഷോര്‍കുമാര്‍ കളിയടത്തിന്റെ രൂപരേഖ പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രത്‌നകുമാരി, പി.പി.ദിവ്യ, വി.സി.അരവിന്ദാക്ഷന്‍, എം.എസ്.ലെനിന്‍, എം.ഭരതന്‍, രാധാകൃഷ്ണന്‍ മാണിക്കോത്ത്, സി.വി.ഹരീഷ്‌കുമാര്‍, എം.വി.സുമേഷ് എന്നിവര്‍ സംസാരിച്ചു. ഷൈന്‍ വെങ്കിടങ്ങും സംഘവും അവതരിപ്പിച്ച മധുരസംഗീതം, ഗാനമേള അരങ്ങേറി. 25-ന് വൈകീട്ട് ആറിന് എന്‍. ഉണ്ണിക്കൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് മുന്‍ മന്ത്രി ഡോ. ടി.എം,ഐസക് ഉദ്ഘാടനം ചെയ്യും.
Post a Comment