കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് ഉപജില്ല തല എൽഎസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. ഉപജില്ലാതല ഉദ്ഘാടനവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും മയ്യിൽ ഐ എം എൻ എസ് എസ് ജിഎച്ച്എസ്എസിൽ ബിപിസി ഗോവിന്ദൻ എടാടത്തിൽ ഉദ്ഘാടനം ചെയ്തു. സബ് ജില്ല വൈസ് പ്രസിഡണ്ട് ബികെ വിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ കെ വിനോദ് കുമാർ, ബ്രാഞ്ച് സെക്രട്ടറി വികെ വിനീഷ്,സികെ രേഷ്മ എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി ടി.രാജേഷ് സ്വാഗതവും ജോ. സെക്രട്ടറി സി വിനോദ് നന്ദിയും പറഞ്ഞു.
കുറ്റ്യാട്ടൂർ - എവി ജയരാജൻ, പറശ്ശിനിക്കടവ് - പികെ രൂപേഷ്, കൊളച്ചേരി - പിവി വത്സൻ മാസ്റ്റർ, മോറാഴ - കെ രാജീവൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
Post a Comment