പട്ടുവം തൃക്കോവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ചുള്ള ആധ്യാത്മിക സഭയിൽ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തുന്നു. |
പട്ടുവം : ലോകം ഇന്ന് നേരിടുന്ന സങ്കീർണമായ നിരവധി പ്രശ്നങ്ങൾക്ക് ധ്യാനം പരിഹാരമാണെന്നും, ശാരീരികവും മാനസികവുമായ ഒട്ടനവധി സമ്മർദ്ദങ്ങൾ അതിജീവിക്കാൻ ധ്യാനത്തിന് കഴിയുമെന്നും പ്രഭാഷകനും, എഴുത്തുകാരനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.ധ്യാനത്തിന്റെ പ്രസക്തി മനസ്സിലാക്കിയതുകൊണ്ടാവാം 80 വയസ്സ് പിന്നിട്ട ഐക്യരാഷ്ട്രസഭ ഡിസംബർ 21 ആദ്യത്തെ ലോക ധ്യാന ദിനമായി ആചരിക്കാൻ നിശ്ചയിച്ചത്.
യുദ്ധവും, സംഘർഷവും നിറഞ്ഞ ലോകത്തിൽ സമാധാനത്തവും, ഐക്യവും, ശാന്തിയുമുണ്ടാക്കാൻ ധ്യാന പരിശീലനത്തിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പട്ടുവം തൃക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ആധ്യാത്മിക സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വിപി മുരളീധരൻ, ആഘോഷ കമ്മിറ്റി ചെയർമാൻ കെ രാമചന്ദ്രൻ, കെ വേണുഗോപാൽ, വി സുരേഷ് കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Post a Comment