മയ്യിൽ: കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന എം.ടി. അനുസ്മരണ സമ്മേളനം നോവലിസ്റ്റ് രമേശൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തിലെന്നല്ല വിശ്വസാഹിത്യത്തിലേക്ക് മലയാളം സംഭാവന ചെയ്ത ചെയ്ത അതുല്യനായ എഴുത്തുകാരനാണ് എം.ടി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ. രാജഗോപാലൻ അധ്യക്ഷനായിരുന്നു.
ഡോ.കെ.പി.ഗോവിനാഥൻ, കെ.വി. യശോദ ടീച്ചർ, ഡോ.സി.കെ.മോഹനൻ, പ്രാപ്പൊയിൽ നാരായണൻ, സി.എം.രാജീവൻ, അജിത്ത് കൂവോട്, പ്രദീപ് കുറ്റ്യാട്ടൂർ, രമേശൻ നണിയൂർ, എന്നിവർ സംസാരിച്ചു. കെ.ഫൽഗുനൻ, എ. പ്രിയംവദ ടീച്ചർ, ശ്രീമതി സുവർണ, ബീന ടീച്ചർ എന്നിവർ ഗായകൻ പി.ജയചന്ദ്രനെ അനുസ്മരിച്ച് സംസാരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ഒ.എം. മധുസൂദനൻ സ്വാഗതവും എ.പ്രിയംവദ നന്ദിയും പറഞ്ഞു.
Post a Comment