ചട്ടുകപ്പാറ - മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വാർഡ് 10 കട്ടോളി വാർഡിലെ അംഗൻവാടി, മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടം, വായനശാല എന്നിവയ്ക്ക് സമ്പൂർണ്ണ ശുചിത്വ സർട്ടിഫിക്കറ്റ് നൽകി. വാർഡ് മെമ്പർ കെ പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കട്ടോളി നവ കേരള വായനശാല& ഗ്രന്ഥാലയം പ്രസിഡന്റ് കെ കെ ഷിജു സ്വാഗതം പറഞ്ഞു. വാർഡ് വികസന കമ്മിറ്റി ചെയർമാൻ. കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
Post a Comment