Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇരുവാപ്പുഴ നമ്പ്രത്തെ റിസോർട്ട് നിർമ്മാണത്തിൻ്റെ പേരിൽ നടന്ന ഭൂമി കൈയ്യേറ്റം തിരിച്ചു പിടിച്ചു

ഇരുവാപ്പുഴ നമ്പ്രത്തെ റിസോർട്ട് നിർമ്മാണത്തിൻ്റെ പേരിൽ നടന്ന ഭൂമി കൈയ്യേറ്റം തിരിച്ചു പിടിച്ചു

മയ്യിൽ ഗ്രാമ പഞ്ചായത്തിലെ 4 വാർഡിൽ ഉൾപെടുന്ന  ഇരുവാപ്പുഴ നമ്പ്രം പ്രദേശത്തെ ആയുർവ്വേദ റിസോർട്ട് നിർമ്മാണത്തിൻ്റെ പേരിൽ നടന്ന ഭൂമി ,പുഴ കയ്യേറ്റങ്ങൾ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരിച്ചു പിടിച്ചു.
ഡിവൈഎഫ്ഐ നൽകിയ പരതിയുടെ അടിസ്ഥാനത്തിൽ താലുക്ക് സർവ്വേ വിഭാഗം നടത്തിയ അളവിൽ ആണ് പുഴ കയ്യേറിയത് ബോധ്യപെട്ടത്. കയ്യേറ്റം നടന്ന പുഴയും, അധികമായി എടുത്ത ഭൂമിയും തിരികെ നൽകണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
അതിൻ്റെ ഭാഗമായി പുഴ കയ്യേറി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പൂർവ്വ സ്ഥിതിയിൽ ആക്കണമെന്നും അനുവദിച്ച സ്ഥലത്ത് മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ തുടരണമെന്നും അതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണം എന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
പുഴ പൂർവ്വ സ്ഥിതിയിൽ ആക്കാതിരിക്കുകയും അനുവദിച്ചതിൽ കൂടുതൽ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും നടത്തുകയും ചെയ്താൽ റിസോർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും  തടയുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും  ഡിവൈഎഫ്ഐ അറിയിച്ചു. dyfi കണ്ടക്കൈ മേഖല കമ്മറ്റി നൽകിയ പരാതിയിൽ ആണ് നടപടികൾ ഉണ്ടായത്. dyfi ജില്ലാ കമ്മറ്റി അംഗങ്ങളായ റനിൽ നമ്പ്രം, മിഥുൻ കണ്ടക്കൈ, മേഖല കമ്മിറ്റി ഭാരവാഹികൾ ആയ  ശ്രീജേഷ്, രജീഷ് എന്നിവർ നേതൃത്വം നൽകി. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്