മയ്യിൽ: ശമ്പള - പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പെൻഷൻ, ക്ഷാമാശ്വാസ കൂടിശ്ശികകൾ അടിയന്തിരമായും അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ സംസ്ഥാനത്ത് ഉടനീളം നടത്തുന്ന സമരത്തിന്റെ ഭാഗമായി മയ്യിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ബ്ലോക്ക് പെൻഷൻഷൻ ഭവന്റെ സമീപത്ത് നിന്നാരംഭിച്ച പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് ടി ശിവദാസൻ മാസ്റ്റർ, ബ്ലോക്ക് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. മയ്യിൽ ബസ് സ്റ്റാൻറിൽ നടന്ന ധർണ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.വിജയരാഘവന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻറ് ടി.ശിവദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് രക്ഷാധികാരി കെ.ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ്മാരായ സി.കെ.ജനാർദ്ദനൻ നമ്പ്യാർ. സി.രാമകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് സിക്രട്ടറി എം.ബാലൻ, മലപ്പട്ടം യൂനിറ്റ് സിക്രട്ടറി പി.പി. ബാലകൃഷ്ണൻ, ബ്ലോക്ക് വനിതാവേദി കൺവീനർ കെ.കെ.ലളിതകുമാരി ടീച്ചർ, മയ്യിൽ യുനിറ്റ് പ്രസിഡന്റ് കെ നാരായണൻ മാസ്റ്റർ, ബ്ലോക്ക് സാഹിത്യ വേദി കൺവീനർ പി.വി.രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക് സിക്രട്ടറി സി.പത്മനാഭൻ സ്വാഗതവും മയ്യിൽ യൂനിറ്റ് സിക്രറി എം.പി. പ്രകാശ് കുമാർ നന്ദിയും പറഞ്ഞു.
Post a Comment