ചേലേരി ദേശത്തിന്റെയും കൊളച്ചേരി ദേശത്തിന്റെയും സംഗമസ്ഥലമായ ഉരക്കുഴിപ്പാറ ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ തിറ മഹോത്സവം 2024 ഡിസംബർ 27, 28 വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
2024 ഡിസംബർ 27 വെള്ളിയാഴ്ച (ധനു 12) രാവിലെ 8:00 മണിക്ക് ബ്രഹ്മശ്രീ കരുമാരതില്ലത്ത് വാസുദേവ് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമം നടക്കും.
വൈകുന്നേരം 5 മണിക്ക് പാളത്തു നിന്നും തിരുവായുധം എഴുന്നള്ളത്ത്, 6 മണിക്ക് സന്ധ്യ വേല, രാത്രി 7:30ന് ഉച്ചത്തോറ്റം, 8 മണിക്ക് കൂടിയാട്ടം തുടർന്ന് കാരകയ്യേൽക്കൽ, 9:30ന് വീരന്റെ തോറ്റം 10 മണിക്ക് വീശുമൂർത്തി വെള്ളാട്ടം
രാത്രി 9 മണി മുതൽ അന്നദാനം ഉണ്ടായിരിക്കും.
2024 ഡിസംബർ 28 ശനിയാഴ്ച (ധനു 13) രാത്രി ഒരു മണിക്ക് വീരന്റെ പുറപ്പാട്, 1:30ന് വീരാളി പുറപ്പാട്, പുലർച്ച 5 മണിക്ക് മേലേരി കയ്യേൽക്കൽ, 5:30ന് പുതിയ ഭഗവതിയുടെ പുറപ്പാട്, 8 മണിക്ക് ഭദ്രകാളി എന്നിങ്ങനെ നടക്കും,
Post a Comment