ആലക്കോട് : ആലക്കോട് വൈകതൽക്കുണ്ട് വെള്ളച്ചാട്ടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കൊളച്ചേരി നാലാം പീടിക സ്വദേശി ഹസീബ് (28) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം ഇവിടെ എത്തിയവരാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പിൽ സുബൈദ ഹോട്ടൽ ജീവനക്കാരനാണ് മരണപ്പെട്ട ഹസീബ്
ഭാര്യ : മുനീറ.
ഉപ്പ : ഹംസ
ഉമ്മ :ഹലീമ
സഹോദരങ്ങൾ :ഹസീന, ഹമീദ ഹാഷിർ.
Post a Comment