മയ്യിൽ : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകൾ പരിഗണിച്ച് യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. മയിൽ കയരളം നണിയൂർ നമ്പ്രത്തെ അസ്മാസിലെ എം നൗഫൽ (32) നെയാണ് നാടുകടത്തിയത്.
മയ്യിൽ, വളപട്ടണം, നാദാപുരം, കണ്ണൂർ ടൗൺ, പഴയങ്ങാടി എന്നീ പോലീസ് സ്റ്റേഷനുകളിലെ കേസുകൾ പരിഗണിച്ചാണ് ഗുണ്ടാ നിയമപ്രകാരം ആറുമാസക്കാലം ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞത്.
മയ്യിൽ ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാറിന്റെ റിപ്പോർട്ട് പ്രകാരമാണ് ഡിഐജി കണ്ണൂർ റേഞ്ച് നടപടിയെടുത്തത്.
Post a Comment