വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം 2024 ഡിസംബർ 31 ചൊവ്വാഴ്ച മുതൽ 2025 ജനുവരി 7 ചൊവ്വാഴ്ച വരെ നടക്കും.
ഒന്നാം ദിവസം 31 -12 -2024 ചൊവ്വാഴ്ച രാവിലെ 7 മണിക്ക്
ഗണപതി ഹോമം, മറ്റു വിശേഷാൽ പൂജകളും, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം എളേടത്ത് ഈശാനർ നമ്പൂതിരിപ്പാടിന്റെ മുഖ്യകാത്മികത്വത്തിൽ
ഉത്സവ കൊടിയേറ്റം.
രാവിലെ 10 മണിക്ക് കേരളത്തിലെ പ്രഗൽഭ പാരമ്പര്യ നാട്ടുവഴി പങ്കെടുക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പും ആയുർവേദ മരുന്ന് ആയുർവേദ സെമിനാറും
ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ ശ്രീ ശങ്കരം തിരുവാതിര ടീം അവതരിപ്പിക്കുന്ന
തിരുവാതിരക്കളിയും, കാട്ടാമ്പള്ളി താലോലം നാട്ടരങ്ങ് ബാലവേദി അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ
വൈകു 5 മണിക്ക് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ ശ്രീ മുത്തപ്പൻ മടപ്പുര വനിതാ വേദിയുടെ നേതൃത്വത്തിലും പുല്ലൂപ്പി അംബേദ്കർ ഗ്രാമത്തിലെ വനിതകളുടെ നേതൃത്വത്തിലും ചേമ്പേനാൽ തട്ടുപറമ്പ് ശ്രീ പൊട്ടൻ ദേവസ്ഥാനത്തുനിന്നും പുറപ്പെടുന്ന കലവറനിറയ്ക്കൽ ഘോഷയാത്ര
രാത്രി 7 മണിക്ക് : തിരുവപ്പന മഹോത്സവാഘോഷ പരിപാടികളുടെ ഉദ്ഘാടനവും വിശിഷ്ട വ്യക്തിത്ത്വങ്ങളെ ആദരിക്കലും.
ഉദ്ഘാടന സമ്മേളനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ രമേശന്റെ അധ്യക്ഷതയിൽ അഴീക്കോട് മണ്ഡലം എംഎൽഎ ശ്രീ കെ വി സുമേഷ് ഉദ്ഘാടനവും ആദര നിർവഹണവും നടത്തും. ചടങ്ങിൽ തീയ്യമഹാസഭ സംസ്ഥാന പ്രസിഡണ്ട് ശ്രീ ഗണേഷ് ആരമങ്ങാനം മുഖ്യാതിഥിയാവും.
ചടങ്ങിൽ ശ്രീ ഡോക്ടർ മുരളി മോഹൻ കെ വി, ശ്രീമതി ഡോക്ടർ സുമ സുരേഷ് വർമ്മ, ശ്രീ രാജൻ അഴീക്കോടൻ, ശ്രീമതി സുമിത്ര രാധാകൃഷ്ണൻ, ശ്രീമതി ലളിത എന്നിവരെ ആദരിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ശ്രീ ടി ഗംഗാധരൻ മാസ്റ്റർ നന്ദി പ്രകാശിപ്പിക്കും.
രാത്രി 8 മണിക്ക് കണ്ണാടിപ്പറമ്പ് ഗ്രാമകേളി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ തുടർന്ന് വോയ്സ് ഓഫ് കണ്ണൂർ അവതരിപ്പിക്കുന്ന സിനി ട്രാക്ക് ഗാനമേള
ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ
വൈകു 5 മണിക്ക്
മുത്തപ്പൻ വെള്ളാട്ടം
രണ്ടാം ദിവസം 1-1-2025 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ
വൈകു: 5 മണിക്ക്
മുത്തപ്പൻ വെള്ളാട്ടം
രാത്രി 7 മണിക്ക്
വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര വനിതാവേദി അവതരിപ്പിക്കുന്ന തിരുവാതിരക്കളി,സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ.
മൂന്നാം ദിവസം 2.1-2025 വ്യാഴാഴ്ച രാവിലെ ഭജന
ഉച്ചയ്ക്ക് മുത്തപ്പൻ മലയിറക്കൽ
വൈകു: 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം
രാത്രി 7 മണിക്ക് മയൂഖം കലാസമിതി പുലൂപ്പി അവതരിപ്പിക്കുന്ന
കലാസന്ധ്യ
നാലാം ദിവസം 02.01.2025 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് 30ൽ അധികം കലാകാരികൾ അവതരിപ്പിക്കുന്ന കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി കോൽക്കളി പരിശീലനം നേടിയ വനിതാ കോൽക്കളി സംഘത്തിന്റെ കോൽക്കളി.
രാത്രി 7 മണിക്ക് ഫ്രീ മൂകാംബിക കലാക്ഷേത്രം ടീം ചിറക്കൽ, പുഴാതി ശ്രീ സോമേശ്വരി ടീം പുഴാതി ചിറക്കൽ എന്നിവരുടെ തിരുവാതിരക്കളി, കൈകൊട്ടികളി
രാത്രി എട്ടുമണിക്ക് പാട്ടയം കലാഗ്രാമം അവതരിപ്പിക്കുന്ന ഏകപാത്ര നാടകങ്ങൾ
തുടർന്ന് വമ്പിച്ച കരോക്കെ ഗാനമേള.
അഞ്ചാം ദിവസം 4-1-2025 ശനിയാഴ്ച രാവിലെ നാഗസ്ഥാനത്ത് നിവേദ്യവും നൂറുംപാലും
വൈകു 6 മണിക്ക് : ബ്രഹ്മശ്രീ പാമ്പൻമേക്കാട്ട് ഇല്ലത്ത് വല്ലഭൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്ത്വത്തിൽ സർപ്പബലി
ആറാം ദിവസം 5- 1 -2025 ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ KIMS ഹോസ്പിറ്റലിലെ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്ത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് '
ഉച്ചയ്ക്ക് 1 മണിക്ക്
മുത്തപ്പൻ മലയിറക്കൽ
വൈകു: 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം
രാത്രി 7 മണിക്ക്
SS ഓർക്കസ്ട്ര പയ്യന്നൂർ അവതരിപ്പിക്കുന്ന വമ്പിച്ച
ഗാനമേള
ഏഴാം ദിവസം 6 1 2025 തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മുത്തപ്പൻ വെള്ളാട്ടം,
6 മണിക്ക് ഗുളികൻ വെള്ളാട്ടം
രാത്രി 7 മണിക്ക് കണ്ണാടിപ്പറമ്പ് തെരു കലാ കൂട്ടായ്മ ആചരിക്കുന്ന രംഗോൽസവം
രാത്രി 8:00 മണിക്ക് ഭഗവതിയുടെ വെള്ളാട്ടം, പുല്ലൂപ്പി പടിഞ്ഞാറയിൽ പൂങ്കാവിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നും വള്ളുവൻകടവ് ദേശവാസികൾ ഒരുക്കുന്ന വമ്പിച്ച കാഴ്ച വരവ്
രാത്രി 10 മണിക്ക് മീനമൃത് എഴുന്നള്ളത്ത്
രാത്രി 11 മണിക്ക് കളിക്കപ്പാട്ട്
രാത്രി 12 മണിക്ക് കലശം വരവ്
എട്ടാം ദിവസം 07.01.2025 ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് ഗുളികൻ ചിറ പുലർച്ചെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം രാവിലെ 8 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ തിറ
ഉച്ചയ്ക്ക് ശേഷം 8 ദിവസം നീണ്ടുനിന്ന മഹോത്സവത്തിന് കൊടിയിറക്കം ഉത്സവ സമാപനം
Post a Comment