മുല്ലക്കൊടി മാപ്പിള എ എൽ പി സ്കൂൾ വിജയോത്സവം തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കലാകായിക ശാസ്ത്രമേളകളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും സ്നേഹ സമ്മാനങ്ങളും നൽകി ആഘോഷിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.എം അസൈനാർ അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.എ ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ക്ഷമ ടീച്ചറുടെ സ്വാഗത ഭാഷണത്തിലൂടെ ആരംഭിച്ച പരിപാടിക്ക് പി. ടി. എ പ്രസിഡൻ്റ് ശ്രീ .ഐ വി സജീവൻ, മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി ഖദീജ എം എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി താഹിറ വി പി നന്ദി രേഖപ്പെടുത്തി.
Post a Comment