Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സിനിമ നടൻ അല്ല, പുതിയ ലക്ഷ്വറി കാർ വാങ്ങാൻ 14 കോടി പൊടിച്ച കണ്ണൂർക്കാരന്റെ നിൽപ്പ് കണ്ടോ? 25 വയസേയുള്ളൂ ഈ കുറ്റ്യാട്ടൂർ സ്വദേശിക്ക്

സിനിമ നടൻ അല്ല, പുതിയ ലക്ഷ്വറി കാർ വാങ്ങാൻ 14 കോടി പൊടിച്ച കണ്ണൂർക്കാരന്റെ നിൽപ്പ് കണ്ടോ? 25 വയസേയുള്ളൂ ഈ കുറ്റ്യാട്ടൂർ സ്വദേശിക്ക്

ആഡംബര വാഹനങ്ങളോട് ഏറ്റവും ഭ്രമമുള്ളവരാണ് മലയാളികൾ. കാറുകളെ കുറിച്ച് ഏറ്റവും കൂടുതൽ അറിയാൻ ശ്രമിക്കുന്നതും ജ്ഞ്യാനമുള്ളതും നമുക്കാണെന്ന് അഹങ്കരിച്ചാലും തെറ്റൊന്നുമില്ല. വലിയ വ്യവസായികളും സിനിമ താരങ്ങളുമെല്ലാം അൾട്രാ ലക്ഷ്വറി കാറുകളെല്ലാം വാങ്ങുന്നത് വായിച്ചറിയാനും ഏറെ താത്പര്യമുള്ളവരാണ് നാം മലയാളികൾ. പ്രിയതമയുടെ പിറന്നാളിന് 8 കോടി രൂപയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് വാർത്തകളിൽ നിറഞ്ഞുനിന്ന ഒരാളാണ് ദുബായ് വ്യവസായിയും കോൺട്രാക്ടർ സ്ഥാപന മേധാവിയുമായ അംജദ് സിത്താര. ഈ സംഭവം നടന്നിട്ട് വർഷം കുറച്ചായെങ്കിലും ഇപ്പോഴിതാ ഇദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാറുകളിൽ ഒന്ന് സ്വന്തമാക്കിയാണ് കണ്ണൂർക്കാരനായ അംജദ് മലയാളികൾക്ക് അഭിമാനമായിരിക്കുന്നത്. റോള്‍സ് റോയിസ് റെയ്ത്ത് ബ്ലാക്ക് ബാഡ്‌ജ് സ്വന്തമാക്കിയ യുവവ്യവസായി ഇപ്പോൾ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സീരീസ് II എന്ന അത്യാഡംബര കാറാണ് തന്റെ മുറ്റത്തെത്തിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തുമായി കലിനന്‍ എസ്‌യുവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വൃക്തി എന്ന പദവിയും ഇനി അംജദ് സിത്താരക്കാണ് സ്വന്തം.

ഏറ്റവും പുതിയ റോൾസ് റോയ്‌സ് കലിനൻ ബ്ലാക്ക് ബാഡ്ജ് സീരീസ് II എന്ന ഇടിവെട്ട് വണ്ടി വാങ്ങിയ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് അംജദ് ലോകത്തെ അറിയിച്ചിരിക്കുന്നത്. കാറുകളുടെ രാജാവിനെ ഗരാജിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഇത് കാറിനെക്കുറിച്ച് മാത്രമല്ല, എന്നെ ഇവിടെ എത്തിച്ച യാത്രയെക്കുറിച്ചാണ് എന്നും എഴുതിച്ചേർത്തിട്ടുണ്ട്.

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന മോഡൽ എന്നാണ് കലിനൻ ബ്ലാക്ക് ബാഡ്‌ജ് സീരീസ് II പകിപ്പിനെ കമ്പനി വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽ ഇതിന്റെ സ്റ്റാൻഡേർഡ് മോഡലിന് 10.50 കോടി രൂപയും ബ്ലാക്ക് ബഡ്ജ് പതിപ്പിന് 12.25 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇതിൽ വില കൂടിയ വേരിയന്റ് തന്നെയാണ് അംജദ് സിത്താരയും സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് രാജ്യത്ത് റോൾസ് റോയ്‌സ് തങ്ങളുടെ അത്യാഡംബര എസ്‌യുവിയെ ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സാധാരണ കലിനന്‍ എസ്‌യുവിയേക്കാൾ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷുകള്‍ കൂടുതലായി നല്‍കുന്ന മോഡലാണ് ബ്ലാക്ക് ബാഡ്ജ് എഡിഷൻ. കണ്ണൂർക്കാരനായ യുവവ്യവസായി പോർച്ചിലെത്തിച്ച വാഹനത്തില്‍ ഓറഞ്ചും ബ്ലാക്കും കോമ്പിനേഷനിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

വണ്ടിയിൽ വരുത്തുന്ന കസ്റ്റമൈസേഷൻ അനുസരിച്ച് വാഹനത്തിന്റെ വിലയില്‍ മാറ്റമുണ്ടാകും. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് ലിനൻ ബ്ലാക്ക് ബാഡ്‌ജ് സീരീസ് II എന്ന അത്യാഡംബര എസ്‌യുവിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന കൂറ്റൻ എഞ്ചിന് 571 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

അതേസമയം അംജദ് സിത്താര തെരഞ്ഞെടുത്തിരിക്കുന്ന കൂടുതൽ പ്രീമിയമായ ബ്ലാക്ക് ബാഡ്ജ് എഡിഷന്റെ എഞ്ചിന് 600 bhp പവറിൽ 900 Nm torque വരെ നിർമിക്കാനാവും. ഫോർ-വീൽ ഡ്രൈവ് വാഹനമായാണ് ആഡംബര കാറുകളിലെ സുൽത്താൻ വിപണിയിലെത്തുന്നത്. മുൻഗാമിയെ അപേക്ഷിച്ച് പുതിയ സ്റ്റൈലിംഗും പരിഷ്ക്കരിച്ച ഇൻ്റീരിയറും നവീകരിച്ച സാങ്കേതികവിദ്യയുമായാണ് റോൾസ് റോയ്‌സിന്റെ കലിനൻ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്.

L-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള ചെറിയ ഹെഡ്‌ലാമ്പുകൾ, റീഡിസൈൻ ചെയ്‌ത ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, കിടിലൻ അലോയ് വീൽ ഡിസൈൻ എന്നിവയാണ് കാറിന്റെ ഡിസൈനിൽ എറിച്ചുനിൽക്കുന്നത്. അതോടൊപ്പം അകത്തളത്തിലേക്ക് കയറിയാൽ ഒടുക്കത്തെ യാത്രാ സുഖം തരുന്ന ആഡംബര കാറിനൽ ഇല്ലാത്ത ഫീച്ചറുകളൊന്നുമില്ലെന്ന് വേണം പറയാൻ.

പുതിയ റോള്‍സ് റോയിസ് കലിനന്‍ ബ്ലാക്ക് ബാഡ്‌ജിന് പുറമെ റോള്‍സ് റോയിസ് റെയ്ത്ത് ആഡംബര സെഡാന്‍, മെർസിഡീസ് മെയ്ബാക്ക്, ബിഎംഡബ്ല്യു, റേഞ്ച് റോവര്‍, ബെന്റ്‌ലി തുടങ്ങി നിരവധി ആഡംബര വാഹനങ്ങളും അംജദ് സിത്താരയുടെ പക്കലുണ്ട്. ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍, ബിസിസി പ്രോപ്പര്‍ട്ടീസ് എന്നീ ബ്രാന്‍ഡുകളുടെ ചെയര്‍മാൻ, മാനേജിംഗ് ഡയറക്ടർ എന്നീ ചുതലകളാണ് ഈ കണ്ണൂർക്കാരൻ ഇപ്പോൾ വഹിക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്