Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടി കൊളച്ചേരി എ യു പി സ്കൂൾ

തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടി കൊളച്ചേരി എ യു പി സ്കൂൾ

കൊളച്ചേരി: ഒക്ടോബർ 14, 15, 16, 17 തീയ്യതികളിലായി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാകലോത്സവത്തിൽ തിളക്കമാർന്ന വിജയം നേടി കൊളച്ചേരി എയുപി സ്കൂൾ. പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. എൽ.പി അറബിക് ചാമ്പ്യൻ ഷിപ്പും നേടി. ഉത്തം കുമാർ വിശ്വകർമ്മ (ഹിന്ദി കഥാരചന), പ്രാർത്ഥന സി.ഒ. (മലയാള പദ്യം) റന ഫാത്തിമ, റജ ഫാത്തിമ (അറബിക് സംഭാഷണം) എന്നിവർ ജില്ലാ തലത്തിൽ മത്സരിക്കാൻ അർഹരായി. സെക്കൻഡ് A ഗ്രേഡ് നേടിയ 'മേലേരി' എന്ന നാടകത്തിലൂടെ മികച്ച നടനായി നീരജ്.കെ തെരഞ്ഞെടുക്കപ്പെട്ടു. 








0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്