KSSPU മയ്യിൽ വെസ്റ്റ് യൂനിറ്റ് കുടുംബ സംഗമം സംസ്ഥാന സമിതി അംഗം ശ്രീ. ഇ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാലയുടെ എം എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കയരളം - ഞാറ്റുവയലിലെ സി അക്ഷയക്കും, എം എസ് സി ജിയോളജി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കണ്ടക്കൈ - ആമ്പിലേരിയിലെ സി.വി.ആശ്രിതക്കും ചടങ്ങിൽ വെച്ച് ശ്രീ. ഇ മുകുന്ദൻ ഉപഹാരം നൽകി അനുമോദിച്ചു.
നിരവധി കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച കവിയും പ്രഭാഷകനുമായ ശ്രീ. ബാബുരാജ് മലപ്പട്ടം പ്രഭാഷണം നടത്തി.
അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികളും അരങ്ങേറി.
Post a Comment