©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ കാർഷിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന ചടങ്ങായ നിറയുംപുത്തരിയും വിശേഷാൽ പൂജകളോടും ചടങ്ങുകളോടും നടന്നു. .ക്ഷേത്രഗോപുരത്തിൽ സമർപ്പിച്ച കതിരുകൾ ഇളന്നീർ തളിച്ച് ക്ഷേത്ര നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ച് നമസ്കാര മണ്ഡപത്തിൽ വെച്ച് വിശേഷാൽപൂജകൾ നടത്തി ശ്രീകോവിലുകളിൽ നിറ നടത്തി. തുടർന്ന് പുത്തരി നിവേദ്യത്തോടെയുള്ള പൂജയും നടന്നു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് പൂജിച്ച കതിരും പ്രസാദവും വിതരണം ചെയ്തു. ചടങ്ങുകൾക്ക് ക്ഷേത്രംമേൽശാന്തിമാർ  മുഖ്യകാർമികത്വം വഹിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്