Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പി യൂസഫ് സാഹിബിൻ്റെ വിയോഗം അനുശോചന യോഗം സംഘടിപ്പിച്ചു

പി യൂസഫ് സാഹിബിൻ്റെ വിയോഗം അനുശോചന യോഗം സംഘടിപ്പിച്ചു

പള്ളിപ്പറമ്പ് : വാഹനാപകടത്തിൽ മരണപ്പെട്ട മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി യൂസഫ് സാഹിബിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പള്ളിപ്പറമ്പ് പി.ടി.എച്ച് അങ്കണത്തിൽ നടത്തിയ യോഗത്തിൽ  
 മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ പി താഹിർ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, ഡി സി സി സെക്രട്ടറി കെ.സി  ഗണേഷൻ, ഡി.സി.സി നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ, സി. പി. എം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം രാമചന്ദ്രൻ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ എൽ നിസാർ, കെ ബാല സുബ്രഹ്മണ്യൻ, കെ മുഹമ്മദ് അശ്രഫ്, കെ.പി അബ്ദുൽ സലാം, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, പള്ളിപ്പറമ്പ് മഹല്ല് പ്രസിഡണ്ട് സി എം മുസ്തഫ ഹാജി, ഹംസ മൗലവി പള്ളിപ്പറമ്പ്, മൂസ കേളോത്ത്, സി.വി യഹ്‌യ തുടങ്ങിയവർ സംസാരിച്ചു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്