മയ്യിൽ : കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ പ്രഥമ പി.കെ. ദേവകി അമ്മ സ്മാരക പുരസ്കാര വിതരണവും അനുമോദനവും സംഘടിപ്പിച്ചു. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനായി. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, എ.പി. സുചിത്ര, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി. കുഞ്ഞികൃഷ്ണൻ, മാനേജർ പി.കെ. ഗൗരി, റിട്ട. പ്രധാനധ്യാപകൻ പി.കെ വേലായുധൻ മാസ്റ്റർ, മദർ പി.ടി.എ. പ്രസിഡന്റ് നിഷ്കൃത, മാനേജ്മെന്റ് പ്രതിനിധി പി.കെ. ദിനേശ് എന്നിവർ സംസാരിച്ചു.
പ്രധാനധ്യാപികയുടെ ചാർജ് വഹിക്കുന്ന എ.ഒ. ജീജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സി. മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു. എൽ.എസ്.എസ്. വിജയി തൃഷ്ണ സനോജിനെയും ഉപജില്ലാ ക്വിസ് മത്സരങ്ങളിൽ വിജയം കരസ്ഥമാക്കിയ കൃഷ്ണദേവ് എസ്. പ്രശാന്തിനെയും ചടങ്ങിൽ അനുമോദിച്ചു. പി.കെ. ശ്രീമതി ടീച്ചർ ഉപഹാരം സമ്മാനിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു ക്ലാസിലെ ഒരു കുട്ടിക്ക് 2500 രൂപയാണ് സ്കോളർഷിപ്പ്. കെ.പി. ആയിഷത്തുൽ മറിയം, കൃഷണദേവ് എസ്. പ്രശാന്ത്, തൃഷ്ണ സനോജ്, സഹ്‌വ നിസാർ, കെ.പി. നുജൈമ, ഇഷ മെഹറിൻ എന്നിവരാണ് പുരസ്കാര ജേതാക്കൾ. സ്കൂൾ മാനേജ്മെന്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
Post a Comment