യങ്സ്റ്റാർ സ്പോർട്സ് ക്ലബ്ബ് കവിളിയോട്ടുചാലിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനത്തിൽ കൂട്ട ഓട്ടവും ബോധവൽക്കരണ ക്ലാസും നടത്തി. മയ്യിൽ I M N S G H S സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 ന് ഡോ. ജുനൈദ് എസ്.പി ഹൃദയ സരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. തുടർന്ന് കൂട്ട ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ജനകീയ വായനശാല സെക്രട്ടറി സി. കെ. പ്രേമരാജൻ അധ്യക്ഷത വഹിച്ചു.ഒ. എം. അജിത് മാസ്റ്റർ, ഷിബു മാസ്റ്റർ, രാജീവൻ കെ. പി, ടി. പി ഷൈജു പ്രമോദ്.സി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കൂട്ട ഓട്ടം മയ്യിൽ ഹൈ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് മയ്യിൽ നഗരം ചുറ്റി കവിളിയോട്ട് യങ്സ്റ്റാർ സ്പോർട്സ് ക്ലബിന് സമീപം സമാപിച്ചു. കുട്ടികൾ ഉൾപ്പെടെ വ്യത്യസ്ത പ്രായത്തിലുള്ള 60 പേർ പങ്കെടുത്തു. ചടങ്ങിന് യങ്സ്റ്റാർ സ്പോർട്സ് ക്ലബ് സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും ട്രഷറർ സി. കെ. ജിതേഷ് ന ന്ദിയും പറഞ്ഞു.
Post a Comment