മയ്യിൽ : ലൈസൻസ്ഡ് എൻജിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ - ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് കമ്മിറ്റി പതിനാലാം യൂണിറ്റ് കൺവെൻഷൻ (സപ്തംബർ 27 വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് മയ്യിൽ സാംസ് ഹാളിൽ വെച്ച് നടക്കും.
രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ, പതാക ഉയർത്തൽ തുടർന്ന് ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ശ്രീ ധനീഷ് കെ വി സ്വാഗതം പറയും. കൊളച്ചേരി യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബാബു പണ്ണേരിയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രവി മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും. ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ കമ്മിറ്റി പ്രസിഡൻറ് ശ്രീ ശ്രീജു എം മുഖ്യാതിഥിയാവും. കൊളച്ചേരി യൂണിറ്റ് ജോയിൻ സെക്രട്ടറി ശ്രീ ബിലുമോൻ കെ കെ അനുശോചനവും അറിയിക്കും.
ചടങ്ങിൽ 2023-24 വർഷത്തെ ഗുരുനിത്യ ചൈതന്യയതി മികച്ച സംരംഭകനുള്ള സംരംഭക ശ്രീ പുരസ്കാര ജേതാവ് ബാബു പണ്ണേരി, ഒറ്റപ്പാലത്ത് വച്ച് നടന്ന സംസ്ഥാന ഷട്ടിൽ ബാഡ്മിൻറൺ അസോസിയേഷൻ കോച്ചസ് ട്രെയിനിങ് ക്യാമ്പ് പൂർത്തിയാക്കി ഷട്ടിൽ ബാഡ്മിൻറൺ കോച്ചായ പി നിഖിൽ, 2023-24 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അൻകേത് ജി നാഥ്, 2023-24 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അമയ സദൻ, 2023-24 വർഷത്തെ യുഎസ്എസ് വിജയി റോണക്ക് ജി നാഥ് എന്നിവർക്കുള്ള അനുമോദനവും നടക്കും.
ചടങ്ങിൽ വെച്ച് പത്ര ദൃശ്യം മാധ്യമ പ്രതിനിധികളെ ആദരിക്കും.
ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ശ്രീ ധനീഷ് കെ വി പ്രവർത്തന റിപ്പോർട്ടും ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് ട്രഷറർ ശ്രീമതി ഷംന പി വി സാമ്പത്തിക റിപ്പോർട്ട്, ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ കമ്മിറ്റി ക്ഷേമനിധി ചെയർമാൻ ശ്രീ കെ ഷാജി ക്ഷേമനിധി റിപ്പോർട്ടും ബൈലോ അവലോകനവും, ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ കമ്മിറ്റി സെക്രട്ടറി ശ്രീ പ്രമോദ് കെ വി സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ കമ്മിറ്റി യൂണിറ്റ് ചാർജർ ശ്രീ പി കെ മുരളീധരൻ ലെൻസ്ഫെഡ് കൊച്ചേരി യൂണിറ്റി വൈസ് പ്രസിഡൻറ് ശ്രീ നിസാർ എം എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും. ചടങ്ങിൽ ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് ട്രഷറർ ശ്രീമതി ഷംന പി വി നന്ദിയും പറയും.
Post a Comment