Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ ഞെക്കിക്കൊല്ലുന്നു: അഡ്വ: അബ്ദുൽ കരീം ചേലേരി

തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ ഞെക്കിക്കൊല്ലുന്നു: അഡ്വ: അബ്ദുൽ കരീം ചേലേരി

പന്ന്യങ്കണ്ടി : കേരള ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിണറായി സർക്കാർ ഞെക്കി കൊല്ലുകയാണെന്ന് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി പ്രസ്താവിച്ചു. കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ലീഡേഴ്സ് പാർലമെൻറ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും ഏറ്റവും കൂടുതൽ സഹായം ചെയ്ത കാലം ഉമ്മൻചാണ്ടി സർക്കാരിൻെറ ഭരണത്തിൽ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്വാഗതം പറഞ്ഞു കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ആമുഖഭാഷണം നിർവഹിച്ചു. ജനപ്രതിനിധികളായ കെ താഹിറ, എൽ നിസാർ, കെ.വി അസ്മ, ടി.വി ശമീമ, കെ പി അബ്ദുൽ സലാം, നാസിഫ പി.വി, സമീറ സി.വി, എം റാസിന, എൻ.പി സുമയ്യത്ത്, മുസ്‌ലിം ലീഗ് ഭാരവാഹികളായ പി പി സി മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുട്ടി ഹാജി, പി യൂസഫ്, പി കെ പി നസീർ, അന്തായി ചേലേരി, കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രതിനിധി നൂറുദ്ധീൻ പുളിക്കൽ, ജാബിർ പാട്ടയം, ഫൗസിയ കെ.സി.പി, വി.ടി ആരിഫ്, സി കെ അബ്ദുൽ റസാക്ക്, യൂസുഫ് മൗലവി കമ്പിൽ, നാസർ പാട്ടയം, ഖിളർ നൂഞ്ഞേരി, ടി.വി ഗഫൂർ കോടിപ്പൊയിൽ, എ.പി നൂറുദ്ധീൻ, ടി.വി മുഹമ്മദ് കുട്ടി, ബഷീർ കാരയാപ്പ് സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശാഹുൽ ഹമീദ് നന്ദി പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്