മയ്യിൽ CHCയിൽ കഴിഞ്ഞ ഏപ്രിൽ 5 മുതൽ നിർത്തലാക്കിയ രാത്രികാല ഡോക്ടർ സേവനം ഇന്ന് (08 07.2024) പുന:സ്ഥാപിച്ചു. എന്നാൽ ഫാർമസി സേവനം ആയിട്ടില്ല. മയ്യിലും സമീപ പഞ്ചായത്തുകളിലും ഉള്ള നിരവധി രോഗികൾ മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ രാത്രികാല ഡോക്ടർ സേവനം ഇല്ലാതായപ്പോൾ അനുഭവിച്ച ദുരിതങ്ങൾ മനസ്സിലാക്കി ഈ ആശുപത്രിയിൽ എത്രയും വേഗം ആയത് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോഗ്യമന്ത്രി ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക്നിവേദനം നൽകുകയും എന്നിട്ടും പരിഹാരം ഇല്ലാതായപ്പോൾകഴിഞ്ഞ ജൂൺ 1ന് ഈ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തിയിരുന്നു.
Post a Comment