Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റാങ്ക് നേട്ടവുമായി മയ്യിൽ പാവന്നൂരിലെ അനശ്വര മുരളീധരൻ

റാങ്ക് നേട്ടവുമായി മയ്യിൽ പാവന്നൂരിലെ അനശ്വര മുരളീധരൻ

മയ്യിൽ: കണ്ണൂർ യൂണിവേഴ്സിറ്റി എം എ ഡവലപ്പ്മെൻ്റ് ഇക്കണോമിക്സിൽ ഏറ്റവും ഉയർന്ന മാർക്ക് നേട്ടവുമായി  മാനന്തവാടി ഗവൺമെൻ്റ് കോളജ് വിദ്യാർത്ഥിനിയും മയ്യിൽ പാവന്നൂർ സ്വദേശിനിയുമായ അനശ്വര മുരളീധരൻ.

പാവന്നൂർ എ എൽ പി സ്കൂൾ , ഐ എം എൻ എസ് ജി എച്ച് എസ് സ്കൂൾ എന്നിവിടങ്ങളിലെ പഠനശേഷം മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളജിൽ നിന്ന് ഡിസ്റ്റിംങ്ഷനോടെ ബിരുദം പൂർത്തിയാക്കി.

പoനത്തോടൊപ്പം തന്നെ കലാ മേഖലകളിലും അനശ്വര കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ നാടോടി നൃത്തം, ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ഏകാഭിനയം, നാടൻപാട്ട് തുടങ്ങിയ ഇനങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. സംസ്ഥാന കേരളോത്സവം ,യൂണിവേഴ്സിറ്റി കലോത്സവം, അരങ്ങ് സംസ്ഥാനസർഗ്ഗോത്സവം തുടങ്ങിയ മേളകളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ജി വേണുഗോപാലിൻ്റെ മ്യൂസിക് ആൽബങ്ങൾ,  നിരവധി ഷോർട്ട് ഫിലിമുകൾ , കണ്ണൂർ സംഘ കലയുടെ മൾട്ടി വിഷ്വൽ വിൽക്കലാമേള തുടങ്ങിയവയിൽ അഭിനയിച്ചിട്ടുണ്ട്.

മയ്യിൽ നാദം കലാക്ഷേത്രത്തിലെ നൂറോളം വിദ്യാർത്ഥികളെ നൃത്തം പരിശീലിപ്പിക്കുന്ന അനശ്വര മുരളീധരൻ നാടക-സിനിമാതാരവും സംഗീത സംവിധായകനുമായ നാദം മുരളിയുടെയും യോഗാ ട്രയിനറും കലാകാരിയുമായ രജിതയുടെയും ഏക മകളാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്