മാനവ സ്നേഹത്തിൻ്റെ സന്ദേശം നിറഞ്ഞ അന്തരീക്ഷത്തിൽ മയ്യിൽ ലയൺസ് ക്ലബ്ബ് ഒരുക്കിയ സ്നേഹ വീടിൻടെ താക്കോൽ കൈമാറി

മയ്യിൽ: നിർദ്ധനയും നിരാലംബയുമായ അമ്മക്കും കൊച്ചു മകൾക്കും സുരക്ഷിതമായ സ്നേഹവീടൊരുക്കി മയ്യിൽ ലയൺസ് ക്ലബ്ബ് സമൂഹത്തിന് മാതൃകയായി.
കണ്ടക്കൈ പാടിച്ചാലിൽ 4 സെൻ്റ് സ്ഥലത്ത് 8.5 ലക്ഷം രൂപ ചിലവ് ചെയ്താണ് ഇരുവാപ്പുഴ നമ്പ്രത്തെ ശ്രീമതി പുഷ്പക്കും മകൾക്കുമായി സ്നേഹ വീടൊരുക്കിയത്.
ലയൺ ഡിസ്ട്രിക്ട് ഗവർണ്ണർ, ലയൺ സിഎ ടികെ രാജേഷ് PMJF വീടിന്റെ തക്കോൽ കൈമാറി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.വി അജിത ചടങ്ങിൽ വിശിഷ്ടാതിധിയായി. ജനപ്രതിനിധികൾ പൊതു പ്രവർത്തകർ ലയൺസ് ക്ലബ്ബ് അംഗങ്ങൾ നാട്ടുകാർ  എന്നിവരടങ്ങിയ പ്രൗഢ ഗംഭീര സദസ്സിൽ വെച്ചാണ് സമൂഹത്തിന്റെ അടിത്തട്ടിൽ പെട്ടു പോയവർക്ക് നേരെ കാരുണ്യത്തിന്റെ സ്നേഹ സ്പർശം നീട്ടുന്ന മയ്യിൽ ലയൺസ് ക്ലബ്ബ് പ്രവർത്തകരുടെ സന്മനസ് പ്രകടമാകുന്ന പ്രവർത്തി സാക്ഷാൽക്കരിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്