മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശയാത്രയും, ശുചീകരണ യജ്ഞ ഉദ്ഘാടനവും നടന്നു.
ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്നും ആരംഭിച്ച ശുചിത്വ സന്ദേശയാത്ര സി ആർ സി പരിസരത്ത് സമാപിച്ചു തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത ഉദ്ഘാടനം നിർവഹിച്ചു
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബന്റി ലക്ഷ്മണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത, എൻ കെ രാജൻ, കെ പി ശശിധരൻ, എം എം ഗിരീശൻ, രാജീവ് മാണിക്കോത്ത്, വി.ഇ.ഒ കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പ്, ഹരിത കർമ്മസേന, വ്യാപാരികൾ, മറ്റ് പൊതു പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
Post a Comment