TRAC അസോസിയേഷനിൽ പെട്ട കുടുംബത്തിലെ എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയം നേടിയവരെയും വിവിധ മത്സരങ്ങളിൽ ജില്ല സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെയും ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ (TRAC) കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കണ്ണൂർ വൃന്ദാവൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടി TRAC കണ്ണൂർ ജില്ല പ്രസിഡന്റ് മെഹറൂഫ് എം കെ പി അധ്യക്ഷത വഹിച്ചു കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് പി ഇന്ദിര ഉൽഘാടനം ചെയ്തു. TRAC സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് അയ്യോത്ത് അനുമോദന പ്രഭാഷണം നടത്തി പി സതീഷൻ ധർമ്മടം, ഹരീന്ദ്രൻ മട്ടന്നൂർ, ജിജീഷ് തലശ്ശേരി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി ശശിധരൻ പയ്യന്നൂർ സ്വാഗതവും ഷാഫി ധർമ്മടം നന്ദി യും പറഞ്ഞു.
Post a Comment