ഉത്സവപ്പറമ്പിൽ വ്യാപാരിയെ മർദ്ദിച്ച സംഭവം; ഒരാൾക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു

കുറ്റ്യാട്ടൂർ: വ്യാപാരി വ്യവസായി സമിതി കുറ്റ്യാട്ടൂർ യൂണിറ്റ് മെമ്പറും ഉത്തരാ ട്രേഡിങ് കമ്പനി ഉടമയുമായ എം ബി രാകേഷിനെ ഉത്സവപ്പറമ്പിൽ വെച്ച് അകാരണമായി ആക്രമിച്ച കേസിൽ വടുവൻ കുളത്തെ സി കെ രാജീവിനെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം രാത്രി വീടിന് സമീപത്തുള്ള എളമ്പിലാക്കണ്ടി മാച്ചേരി കുന്നുമ്മൽ വയനാട്ടുകുലവൻ ക്ഷേത്ര ഉത്സവത്തിന് മർദ്ദനമേറ്റത്. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പും ബോർഡുകൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് നശിപ്പിച്ചിരുന്നു. ഇതേ ദിവസം തന്നെ മർദ്ദനമേറ്റ രാകേഷിന്റെ കടയിലെ സിസിടിവി ക്യാമറയും തകർത്തിരുന്നു. ക്യാമറ തകർത്ത് സംഭവത്തിൽ അന്ന് പോലീസ് പരാതി നൽകിയതാണ് മർദ്ദനത്തിന് കാരണമെന്ന് രാകേഷ് പരാതിയിൽ പറയുന്നു. വ്യാപാരിയ വർദ്ധിച്ച സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരവാദിയായവരെ എത്രയും പെട്ടെന്ന് നടപടിക്ക് വിധേയമാക്കണമെന്നും വ്യാപാരി വ്യവസായി സമിതി പോലീസിനോട് ആവശ്യപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്