കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് നെൽകൃഷി കൊയ്ത്തുൽസവം സംഘടിപ്പിച്ചു

ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് മാണിയൂർ വട്ടകുളം വയലിൽ തരിശിട്ട 5 ഏക്കർ സ്ഥലത്ത് നടത്തിയ രണ്ടാം വിള നെൽകൃഷിയുടെ കൊയ്ത്തുൽസവം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ നിർവ്വഹിച്ചു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി.ശ്രീജിനി, കൃഷി ഓഫീസർ എ.കെ.സുരേഷ് ബാബു, കൃഷി അസിസ്റ്റൻ്റ് ഉദയൻ ഇടച്ചേരി, ബേങ്ക് വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ, മാണിയൂർ കട്ടോളി ഭഗവതി വിലാസം എൽ.പി.സ്ക്കൂൾ ഹെഡ്മാസ്റ്റർ പി.എം.സഞ്ജു, ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി.സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി. ഹൈമജ എന്നിവർ സംസാരിച്ചു.മാണിയൂർ നോർത്ത് പാടശേഖര സമിതി സെക്രട്ടറി എ.ഗിരീശൻ, മാണിയൂർ വെസ്റ്റ് പാടശേഖര സമിതി സെക്രട്ടറി ഒ.ബാലകൃഷ്ണൻ മാസ്റ്റർ, വിദ്യാർത്ഥികൾ, കൃഷിക്കാർ, നാട്ടുകാർ, ബേങ്ക് ഡയരക്ടർമാർ, ബേങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബേങ്കിൻ്റെ കൃഷി ചുമതല വഹിക്കുന്ന മാനേജർ എൻ.വാസുദേവൻ നന്ദി രേഖപ്പെടുത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്