കുട്ടികളുടെ അവധിക്കാല വായനാ ചലഞ്ചിന് ഇന്ന് തുടക്കം

മയ്യിൽ : 'അവധിക്കാലത്ത് എത്ര പുസ്തകങ്ങൾ വായിക്കു'മെന്ന പേരിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ വായനാചലഞ്ചിന് വെള്ളിയാഴ്ച തുടക്കമാവും. മധ്യവേനലവധിക്കാലത്ത് കുട്ടികൾ സ്വയം നിശ്ചയിക്കുന്നത്രയും പുസ്തകങ്ങൾ വായിച്ചാണ് ചലഞ്ചിൽ പങ്കാളിയാവുക. മുപ്പത്, അമ്പത്, എഴുപത് എന്നിങ്ങനെ ഗോൾഡൻ, പ്ലാറ്റിനം, ഡയമണ്ട് ചലഞ്ച് പൂർത്തിയാക്കുന്നവർക്കെല്ലാം വിസ്മയവാട്ടർ തീം പാർക്ക് യാത്ര ഉൾപ്പെടെയുള്ള സമ്മാനങ്ങളുണ്ട്. വായിച്ച പുസ്തകങ്ങൾ ആസ്വാദനമോ വായനാക്കുറിപ്പോ ചിത്രീകരണമോ വീഡിയോയോ എന്തെങ്കിലുമൊന്ന് തയ്യാറാക്കണം.

രാവിലെ 9.30ന് ചേരുന്ന കുട്ടിവായനക്കാരുടെ സംഗമത്തിൽ അവധിക്കാല വായനശാല തുറന്നാണ് ചലഞ്ചിന് തുടക്കം. ബിനോയ് മാത്യു ശിൽപശാല നയിക്കും. സംസ്ഥാന സർക്കാരിൻ്റെ ഉജ്വലബാല്യം പുരസ്കാര ജേതാവ് കെ വി മെസ്ന, അഖില കേരള വായനാമത്സര വിജയി എൻ കെ ദേവാഞ്ജന എന്നിവർ മുഖ്യാതിഥിയാകും. കുട്ടികൾ വീട്ടിലും ലൈബ്രറിയിലും ഒരുക്കുന്ന 'കിളികൾക്ക് നീർക്കുടം' പദ്ധതിക്കും ചടങ്ങിൽ തുടക്കമാവും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്