കണ്ണൂർ : എൽഡിഎഫ് സ്ഥാനാർത്ഥി വെള്ളിയാഴ്ച മട്ടന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തും. മൂന്നാം ഘട്ട പര്യടനത്തിൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളായാണ് കൂടുതലും സന്ദർശിക്കുക. രാവിലെ 9.30ന് ചാലോട് മലബാർ കോളേജിൽ നിന്നാണ് പര്യടനം തുടങ്ങുക. 10ന് മുട്ടന്നൂർ കോൺകോഡ് കോളേജ്, തുടർന്ന് കല്ല്യാട് സിബ്ക കോളേജ്, ഐടിഐ ബ്ലാത്തൂർ എന്നിവിടങ്ങൾ സന്ദർശിച്ച് 11.30ന് മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിലെത്തും. 12ന നിർമലഗിരി കോളേജ്, 12.30ന് മെരുവമ്പായി മലബാർ ഐടിസി എന്നിവിടങ്ങളും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2ന് കൊതേരി ടിടിസി, തുടർന്ന് മട്ടന്നൂർ യൂനിവേഴ്‌സൽ കോളേജ്, മട്ടന്നൂർ പോളിടെക്‌നിക്ക് എന്നിവിടങ്ങൾ സന്ദർശിച്ച് 3.15ന് ശിവപുരം എഞ്ചിനിയറിംഗ് കോളേജ് സന്ദർശിക്കും. നാല് മണിക്ക് തില്ലങ്കേരി ബിഎഡ് കോളേജ് സന്ദർശിച്ച ശേഷം 4.30ന് കാവുംപടി സമാപിക്കും.
Post a Comment