Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം പൂര മഹോത്സവം ഞായറാഴ്ച മുതൽ

പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം പൂര മഹോത്സവം ഞായറാഴ്ച മുതൽ

പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം മാർച്ച് 17 മുതൽ 23 വരെ നടത്തുന്നതാണ്. 

മാർച്ച്  17 ഞായറാഴ്ച വൈകു. 5 മണിക്ക് പൂവിടൽ, 6 മണിക്ക് ദീപാരാധന, 7 മണിക്ക് പൂജാദികർമ്മങ്ങൾ, 7.30 ന് പൂവിന് വെള്ളം കൊടുക്കൽ.

മാർച്ച് 22 [6-ാം വിളക്ക് ] ചൊവ്വവിളക്ക് അടിയന്തിരം

മാർച്ച് 23 ന് വൈകു 3 മണിക്ക് പൂരം കടവിൽ നിന്നും പൂരംകുളിയും പൂജാദി കർമ്മങ്ങളും, തുടർന്ന് 4 കാരണവന്മാർ ദേവി ദേവന്മാരെ ശിരസ്സിലേന്തി ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പാട്. തുടർന്ന് ക്ഷേത്ര സന്നിധിയിൽ വെച്ച് പുവിടലും പുതിയ ഭഗവതിയുടെ പാദം കുളിപ്പിക്കലും കാമദേവനെ അയപ്പിക്കലും തുടർന്ന് പൂര മഹോത്സവം സമാപനം...

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്