മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

യോഗക്ഷേമസഭ കുടുംബ സംഗമം

യോഗക്ഷേമസഭ കുടുംബ സംഗമം

യോഗക്ഷേമസഭ മയ്യിൽ ഉപസഭയുടെ 11ആം വാർഷികവും കുടുംബസംഗമവും വേളം കാർത്തിക ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉപസഭ പ്രസിഡൻറ് ശ്രീമതി സാവിത്രി കേശവന്റെ അധ്യക്ഷതയിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡൻറ് എം വി അജിത ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ Dr.പീയുഷ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി. ആതുര ശുശ്രൂഷ നിധി വിതരണവും മുതിർന്നവരെ ആദരിക്കലും അദ്ദേഹം നിർവ്വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ണൂർ ജില്ലാ സെക്രട്ടറി പി എൻ ദാമോദരൻ നമ്പൂതിരി അനുമോദിച്ചു. ജില്ലാ ഭാരവാഹികളായ ജയദേവൻ നമ്പൂതിരി, ഉഷ രാധാകൃഷ്ണൻ, മഞ്ചക്കൽ രാധാകൃഷ്ണൻ നമ്പൂതിരി, മോളോളം രാധാകൃഷ്ണൻ നമ്പൂതിരി രാധ കാളകാട്, പങ്കജവല്ലി കാരക്കാട്, തേവുന്നത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഇ ഐ ശ്രീലാൽ നമ്പൂതിരി എന്നിവർ സംസാരിച്ചു. ഏക്കോട് കേശവൻ നമ്പൂതിരി സ്വാഗതവും ജിത പെരികമന നന്ദിയും പറഞ്ഞു. ഉപസഭാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്